സൗദിയില്‍ വിദേശികളുടെ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ പുതുക്കാന്‍ പ്രയാസം

0

റിയാദ്: സൗദി അറേബ്യയില്‍ വിദേശികളുടെ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ ഓണ്‍ലൈനായി പുതുക്കാന്‍ പ്രയാസം നേരിടുന്നു. നിരവധി പ്രവാസി കുടുംബങ്ങള്‍ ഇതോടെ പ്രതിസന്ധിയിലായി. എന്നാല്‍ ഇതിന് പരിഹാരം നിര്‍ദേശിച്ച് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ‘അബ്ഷിര്‍’ വഴി വിസാകാലാവധി ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേടിരുന്നവര്‍ക്ക് അതെ പ്ലാറ്റ്‌ഫോമിലെ തന്നെ ‘തവാസുല്‍’ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.

ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ പ്രശ്നങ്ങള്‍ നേരിട്ട് തവാസുല്‍ സേവനം വഴി ബന്ധപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ജവാസത്ത് അറിയിച്ചു. അബ്ഷിര്‍ വഴി ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരാതിപ്പെട്ടിരുന്നു. അബ്ഷിര്‍ വഴി പലതവണ ശ്രമിച്ചിട്ടും ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. വ്യക്തമായ കാരണമില്ലാതെയാണ് വിസ ദീര്‍ഘിപ്പിക്കാന്‍ സാധിക്കാത്തതെന്നും ഇവര്‍ പറഞ്ഞു. ഫാമിലി സന്ദര്‍ശന വിസ ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേരിടുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കി തവാസുല്‍ സേവനം വഴി ജവാസാത്ത് ഡയറക്ടറേറ്റിലേക്ക് മെസേജ് അയക്കുകയാണ് വേണ്ടതെന്ന് ജവാസത്ത് പറഞ്ഞു.

You might also like