എല്ലാ വർഷവും കൃത്യമായി ‘മത്സ്യമഴ’, കാരണം കണ്ടെത്താനാവാതെ നാട്ടുകാരും ഗവേഷകരും

0

ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും മീനുകൾ മഴയായി പെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അത് തീർത്തും ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാത്രമാണ്. എന്നാൽ, വടക്കൻ ഹോണ്ടുറാസിലെ ഒരു ചെറിയ പട്ടണമായ യോറോസിന്റെ കാര്യം അതല്ല. എല്ലാ വർഷവും “ലുവിയ ഡി പെസസ്” എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം അവിടെ നടക്കുന്നതായി അവിടത്തുകാർ അവകാശപ്പെടുന്നു. മത്സ്യമഴയെയാണ് ലുവിയ ഡി പെസസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.   ചിലപ്പോൾ വർഷത്തിൽ പലതവണ അവർക്ക് ഈ മത്സ്യമഴ ലഭിക്കുന്നുവെന്നാണ് അവർ പറയുന്നത്. മെയ് മുതൽ ജൂൺ വരെയുള്ള സമയത്താണ് സാധാരണ ഇത് സംഭവിക്കുന്നത്. സാധാരണയായി വളരെ ശക്തമായ കൊടുങ്കാറ്റിന് ശേഷമായിരിക്കും ഇത്. ഈ അസാധാരണ സംഭവത്തിന്റെ ഏറ്റവും വിചിത്രമായ കാര്യം, മത്സ്യം ആകാശത്ത് നിന്ന് വീഴുന്നത് ആരും കണ്ടിട്ടില്ല എന്നതാണ്. എന്നാൽ, ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് നൂറുകണക്കിന് മത്സ്യങ്ങൾ പ്രദേശത്ത് ചിതറി കിടക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. തെളിവായി ഇതിന്റെ കുറെ ഫോട്ടോകളും, വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ ഇത് വെറുമൊരു ഭാവനയായി തള്ളിക്കളയാനാവില്ല, മാത്രമല്ല ശാസ്ത്രജ്ഞർ ഈ പ്രതിഭാസത്തെ പരിശോധിച്ച് ഒരു വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.  

You might also like