പഠനം മുടങ്ങിയവർക്ക് ആശ്വാസം; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ സമ്മതം മൂളി ചൈന

0

ദില്ലി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ചൈന ആരംഭിച്ചു. ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരേണ്ട വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ ചൈന  ഇന്ത്യയോട് ആവശ്യപ്പെട്ടു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 20,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2020ൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയത്.  ഇന്ത്യയെ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ വിദ്യാർഥികളെ തിരികെ പ്രവേശിക്കാൻ ചൈന അനുവദിച്ചിരുന്നില്ല. ഇന്ത്യൻ വിദ്യാർത്ഥികളെ മടങ്ങിപ്പോകാൻ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ചൈനീസ് വിദേശകാര്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.  എന്നാൽ ചില വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വലിയതാണെന്ന് ചൈനക്കറിയാം. വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ അധികൃതർക്ക് കുറച്ച് സമയമെടുക്കും. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങളും വിവരവും ഇന്ത്യയുമായി പങ്കിട്ടെന്നും ചൈന വ്യക്തമാക്കി.

You might also like