ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാർ ഇനി വിയർക്കും; ആര്‍ബിഐയുടെ പുതിയ നിയമം

0

ക്രെഡിറ്റ് കാർഡുകൾ ഇന്ന് ജീവിതശൈലിയുടെ ഒരു ഭാഗമായി മാറി കഴിഞ്ഞു. വലിയ തുകകൾ മുതൽ ചെറിയ തുകകൾ വരെയുള്ള ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വ്യാപകമായി ഉപയോഗിക്കാൻ ആരംഭിച്ചതോടുകൂടി നിരവധി തട്ടിപ്പുകളും നടന്നു വരുന്നുണ്ട്. പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകൾ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് ആർബിഐയുടെ പുതിയ നിയമം കുരുക്കാകും. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തടയാനും ബാങ്കുകളുടെ നിയമത്തിന് കൂടുതല്‍ ശക്തിപകരാനുമാണ് ആര്‍ബിഐ പുതിയ നടപടി സ്വീകരിച്ചത്.  ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്യുമ്പോൾ ഉപഭോക്താവിന് അപേക്ഷ ഫോമിനൊപ്പം  ക്രെഡിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വസ്തുതകള്‍ എല്ലാം തന്നെ രേഖാമൂലം അറിയിച്ചിരിക്കണം. അതായത്, വായ്പയുടെ മുകളിൽ വരുന്ന പലിശ നിരക്ക്, വിവിധ ചാര്‍ജുകള്‍, ബില്ലിംഗ് വിവരങ്ങള്‍ തുടങ്ങിയവ നിർബന്ധമായും നൽകണം. ബാങ്ക് ഉപഭോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിക്കുകയാണെന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങള്‍ അപേക്ഷകനെ അറിയിക്കണം. ബാങ്ക് അപേക്ഷ സ്വീകരിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്ന വേളയില്‍ ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും, ബാങ്കും കാര്‍ഡ് അപേക്ഷകനും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് രജിസ്റ്റേഡ് ഇമെയില്‍ വിലാസത്തിലോ പോസ്റ്റല്‍ വിലാസത്തിലോ നല്‍കിയിരിക്കണം. നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുകയാണെന്നുണ്ടെങ്കിൽ അത് തീർച്ചയായും കാർഡ് ഉടമസ്ഥനെ അറിയിച്ചിരിക്കണം. 

You might also like