കര്‍ഷക കടബാധ്യതയെ കുറിച്ച് പഠിക്കാന്‍ കിഫ

0

കേരളത്തിലെ കര്‍ഷക മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുന്ന കടബാധ്യതയെ കുറിച്ച് പഠിക്കാന്‍ കേരളാ ഇന്‍റിപെന്‍റ്റന്‍റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (Kerala Independent Farmers Association – KIFA). അടുത്തകാലത്തായി കേരളത്തില്‍ രണ്ട് കര്‍ഷകര്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തിരുന്നു. ഈ പ്രവണത വരും കാലങ്ങളില്‍ കൂടാനാണ് സാദ്ധ്യത. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാനുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ ലോണ്‍ എടുത്തും വസ്തു പണയം വച്ചും കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിവരശേഖരണമാണ് ഈ സര്‍വ്വേ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകൾ പ്രകാരം, 1995 മുതൽ 2019 വരെ ഇന്ത്യയിൽ കർഷക തൊഴിലിൽ ഏർപ്പെട്ടിരുന്ന 3,58,164 പേരാണ് ആത്മഹത്യ ചെയ്തത്. ഓരോ വര്‍ഷം കഴിയുമ്പോഴും ഈ മരണനിരക്കില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തുന്നത്. 2019 ന് ശേഷം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ അടച്ചിടലിലേക്ക് നീങ്ങിയതോടെ സര്‍ക്കാര്‍ വായ്പകള്‍ക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിലുണ്ടായ കുറവും നിയന്ത്രണങ്ങളില്‍ ഇളവ് വന്നതി തുടര്‍ന്നും വായ്പകള്‍ക്ക് മേലുള്ള മോറോട്ടോറിയം സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

You might also like