രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു; ടോള്‍ പിരിവില്‍ പുതിയ രീതിയുമായി കേന്ദ്രം
രാജ്യത്ത് ടോള്‍ പിരിവ് രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുന്നതാകും പുതിയ സംവിധാനം. നാവിഗേഷന്‍ മാര്‍ഗത്തില്‍ നിരക്ക് നിശ്ചയിക്കും. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനും നീക്കമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായ രീതിയിലാകും പരിഷ്‌കരണം ഏര്‍പ്പെടുത്തുക.പുതിയ സംവിധാനം വരുന്നതോടെ ഉപഗ്രഹ നാവിഗേഷന്‍ വഴിയാകും ടോള്‍ പിരിക്കുക.ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.