ഖത്തറിൽ അഞ്ചിലൊന്ന് ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന് സർവേ

0

ഖത്തറിൽ പല ഡ്രൈവർമാരും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഡ്രൈവർമാരിൽ അഞ്ചിലൊന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നുണ്ടെന്നാണ് സർവേ. ഖത്തർ യൂണിവേഴ്സിറ്റിയിലെ ഖത്തർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് സേഫ്റ്റി സെന്റർ നടത്തിയ സർവേയിൽ 256 പേരാണ് പങ്കെടുത്തത്. ഇതിൽ 13 ശതമാനം പേർ മാത്രമാണ് അവസാന 10 യാത്രയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതെന്ന് വെളിപ്പെടുത്തി. ഇതിൽ അഞ്ചിലൊന്ന് പേരും അവസാന ട്രിപ്പുകളിൽ മൊബൈൽ ഉപയോഗിച്ചവരാണെന്നും സർവേ കണ്ടെത്തി.

You might also like