
കാസർഗോഡ് നഗരത്തിൽ ഷവർമ്മ സെന്റർ പൂട്ടിച്ചു
കാസർഗോഡ് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുമ്പ് കാസർഗോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു. ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. അതിന് ശേഷം പരിശോധന കർശനമാക്കിയതിന്റെ ഭാഗമായാണ് വൃത്തിയില്ലാത്ത സെന്ററുകൾ പൂട്ടിക്കുന്നത്.