രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ
രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. കൊളോണിയൽ നിയമത്തിന്റെ പുനഃപരിശോധന കഴിയുന്നത് വരെ 124 A വകുപ്പ് പ്രയോഗിക്കുന്നത് നിർത്തിവയ്ക്കാൻ കഴിയുമോയെന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A എന്ന രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പിനെതിരെ മുൻ കേന്ദ്ര മന്ത്രി അരുൺ ഷൂരി, റിട്ടയേർഡ് കരസേന മേജർ ജനറൽ എസ്ജി വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവർ സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.