‘രോഗികളെ വഴിയാധാരമാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയി’; ജോ ജോസഫിനെതിരെ പത്മജ വേണുഗോപാല്‍

0

തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara Byelection) എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ (Padmaja Venugopal). ഹൃദയം തന്നെ ഏൽപ്പിച്ച രോഗികളെ എല്ലാം വഴിയാധാരമാക്കിയിട്ടാണ് ജോ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതെന്നാണ് പത്മജ പറയുന്നത്. തൃക്കാക്കരയുടെ ഹൃദയം ഏൽപ്പിച്ചാൽ ഹൃദ്രോഗികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കും എന്നു പറയുന്ന ഡോക്ടറാണ് ഇങ്ങനെ ചെയ്തതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല.

You might also like