കറാച്ചി മാര്‍ക്കറ്റില്‍ സ്‌ഫോടനം: ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

0

കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്‌ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു എക്‌സ്‌പ്ലോസിവ് ഡിവൈസ് ഉപയോഗിച്ചുകൊണ്ടാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന പിക്ക് അപ്പ് വാനുകളും മറ്റ് ഇരുചക്രവാഹനങ്ങളും സ്‌ഫോടനത്തില്‍ പൂര്‍ണമായും നശിച്ചു. സ്‌ഫോടനം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡുകളും തീവ്രവാദ വിരുദ്ധ സേനയും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.

You might also like