ആശങ്കയേറുന്നു; 3 രാജ്യങ്ങളിൽ കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

0

കൊവിഡിന് പിന്നാലെ ആശങ്കയേറ്റി വാനരവസൂരി(മങ്കിപോക്സ്) കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് പിന്നാലെ ഓസ്ട്രിയയിലും വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം കണ്ടെത്തുന്ന രാജ്യങ്ങളുടെ എണ്ണം 15 ആയി. ഇസ്രായേലിൽ നിലവിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾ നിരീക്ഷണത്തിലാണ്. പശ്ചിമ യൂറോപ്പിൽ നിന്ന് തിരിച്ചെത്തിയ മുപ്പതുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും എന്നാൽ ക്വാറന്റീനിലാണെന്നും അധികൃതർ അറിയിച്ചു.

You might also like