ഉത്തരകാശിയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 26 മരണം

0

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ വാഹനാപകടത്തിൽ 26 പേർ മരിച്ചു. മധ്യപ്രദേശിലെ പന്നയിൽ നിന്ന്, 28 തീർഥാടകരുമായി പോയ മിനി ബസ് ദാംതയ്‌ക്ക് സമീപം തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു. അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യമുനോത്രി ദേശീയ പാതയിൽ ദംത റിഖോൺ ഖാഡിന് സമീപമാണ് അപകടം. നിയന്ത്രണം വിട്ട് 200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്കാണ് ബസ് വീണത്. പ്രാദേശിക ഭരണകൂടവും എസ്ഡിആർഎഫ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഡിആർഎഫ് സംഘവും എത്തുന്നുണ്ട്. ഇതുവരെ 26 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like