ഐ.പി.സി കുമ്പനാട് സഭാ ആസ്ഥാനത്ത്‌ ശിലാഫലകം തകർത്ത നിലയിൽ

0

കുമ്പനാട്‌: ഐ.പി സി അന്തർദേശീയ സഭാ ആസ്ഥാനമായ കുമ്പനാട്ട്, ഓഫിസ് സമുച്ഛയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രയർ ടൗവ്വറിന്റെയും പുതുതായി പണിത കൺവെൻഷൻ സ്റ്റേജിന്റെയും അടിസ്ഥാന ഭിത്തിയിൽ സ്ഥാപിച്ചിരുന്ന ശില ഫലകം തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. ഏതോ സാമൂഹ്യ വിരുദ്ധരാണ് ഇത്തരം ഒരു ഹീന പ്രവർത്തി ചെയ്തതെന്ന നിഗമനത്തിലാണ് അധികാരികൾ.

ഐ.പി.സി യുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സമഗ്രമായ ഒരു അന്വക്ഷണത്തിന് ശ്രമിക്കുന്നതായിട്ടാണ് അറിവ്. ബഗ്ലാവും , ജനറൽ ഓഫിസും , സ്റ്റേറ്റ് ഓഫീസും , പ്രയർ ടൗവ്വറിലും ഏതു നേരത്തും ആരെങ്കിലും ഉണ്ടാകും. ഈ സ്ഥിതിക്ക് പുറത്തു നിന്നും ആരും പ്രവേശിക്കുവാൻ പ്രവേശിക്കാൻ പ്രയാസമെന്നിരിക്കെയാണ്‌ സംഭവം. ഫലകത്തിൽ പാസ്റ്റർ റ്റി.എസ്.എബ്രഹാം, പാസ്റ്റർ വഝൻ എബ്രഹാം, പാസ്റ്റർ വിൽസൻ ജോസഫ് എന്നിവരുടെ പേരുകൾ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

You might also like