90 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കുന്നംകുളം യുപിഎഫ്‌

0

കുന്നംകുളം: കുന്നംകുളം യുണെറ്റഡ് പെന്തെക്കോസ്തു ഫെല്ലോഷിപ്പിന്റെ അഭിമുഖ്യത്തിൽ നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യു.പി.എഫ് ചെയർമാൻ പാസ്റ്റർ പി.വി. ജോൺസൺ അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ ബഹു കുന്നംകുളം എം.എൽ എ ശ്രീ: എ.സി. മൊയ്തീൻ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കുന്നംകുളം മുൻസിപ്പൽ കൗൺസിലർ ശ്രീ ബിജു സി ബേബി, ഡോ: സാജൻ സി. ജേക്കബ്, പാസ്റ്റർ സി.സി. ബാബു, പാസ്റ്റർ ജോസ് ഇ.ജി എന്നിവർ സംസാരിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുനിൽ വിൽസൺ സ്വാഗതവും പാസ്റ്റർ ജോണി പി.ജെ നന്ദിയും പ്രകാശിപ്പിച്ചു. 90 കുട്ടികൾക്ക് ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, നോട്ട് പുസ്തകങ്ങൾ, പേന , പെൻസിൽ , കവറിംങ്ങ് ഷീറ്റ്, റബർ മുതലായവ അടങ്ങിയിരുന്ന കിറ്റാണ്‌ വിതരണം ചെയ്തത്‌.

You might also like