500 ചേദിച്ചു, 2500 തന്നു; അഞ്ചിരട്ടി പണം തരുന്ന എടിഎം

0

നാഗ്പൂർ: എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍. സംഭവം കണ്ട് അമ്പരന്ന ഇടപാടുകാരന്‍ ഒരു തവണ കൂടി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. അയാള്‍ക്ക് വീണ്ടും ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍ തന്നെ. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖപര്‍ഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.

ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് ഈ പിഴവ് സംഭവിച്ചത്. 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉപഭോക്താവിന് ലഭിച്ചത് അഞ്ചിരട്ടി പണമാണ്. എടിഎമ്മില്‍ നിന്ന് 500ന്റെ അഞ്ച് നോട്ടുകള്‍ ലഭിച്ചു. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ആ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

എടിഎമ്മിലെത്തിയ ഒരു ഉപഭോക്താവ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ലോക്കല്‍ പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. ഇതിനിടെ നിരവധി പേര്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചു കഴിഞ്ഞിരുന്നു. പോലീസ് എത്തി എടിഎം അടച്ചു. തുടര്‍ന്ന് ബാങ്കില്‍ വിവരമറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമുണ്ടായ പ്രശ്‌നമാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെ സംഭവിച്ച ചെറിയ അശ്രദ്ധ മൂലമാണ് ഈ സംഭവം ഉണ്ടായത്. പണം നിറയ്ക്കുമ്പോള്‍ 100 രൂപയുടെ ട്രേയില്‍ 500 രൂപയുടെ നോട്ടുകള്‍ മാറി ഇടുകയായിരുന്നു. ഇതോടെ, എടിഎം മെഷീന്‍ 500ന്റെ നോട്ടുകള്‍ 100 രൂപ നോട്ടുകളായി വിതരണം ചെയ്യുകയായിരുന്നു. ഇക്കാരണത്താല്‍ 100ന്റെ അഞ്ച് നോട്ടുകള്‍ക്ക് പകരം 500 രൂപ പിന്‍വലിച്ചവര്‍ക്ക് ലഭിച്ചത് 500ന്റെ അഞ്ച് നോട്ടുകളാണ്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You might also like