പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ പ്രവാസി മിത്രം സ്ഥാപിക്കും: റവന്യു മന്ത്രി
പ്രവാസികൾക്കായി ഓൺലൈൻ റവന്യു അദാലത്ത് നടത്താൻ റവന്യു മിത്രം മാതൃകയിൽ പ്രവാസി മിത്രം സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ലോകകേരള സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണറേറ്റിലും ജില്ലാ കളക്ടറേറ്റുകളിലും പ്രത്യേക സെൽ രൂപീകരിച്ച് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും. പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് പണം അടയ്ക്കാൻ ഓപ്ഷണൽ ഗേറ്റ്വേ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു വീട് ദത്തെടുക്കൽ പദ്ധതിയിൽ കൈകോർക്കാൻ മന്ത്രി പ്രവാസികളോട് അഭ്യർത്ഥിച്ചു.