വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം; രജിസ്ട്രേഷൻ നടത്തണം

0

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കിഡ്നി ഫൗണ്ടേഷന്‍ മുഖേന ജില്ലയിലെ വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം നൽകുന്നതിന് വിവര ശേഖരണം ആരംഭിച്ചു.

അതത് ആരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികളുടെ വിവരങ്ങള്‍ കൈമാറേണ്ടത്. രോഗവിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലാത്തവര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് ഡി.എം.ഒ. (ആരോഗ്യം) അറിയിച്ചു.

You might also like