ഐഡി കാർഡുള്ള ഐ.പി.സി പാസ്റ്റേഴ്സിന് വോട്ടവകാശം നൽകണം; പാസ്റ്റർ കെ.സി തോമസ്
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ദപ്പെട്ട് സഭയുടെ ഭരണഘടന ആർട്ടിക്കിൾ 6 വകുപ്പ് 1,2 അനുസരിച്ചു ഐഡി കാര്‍ഡുള്ള മുഴുവന്‍ ഐപിസി ശുശ്രൂഷകന്മാരും വോട്ടവകാശത്തിനു അർഹരായതിനാൽ കേരളാ സ്റ്റേറ്റിനു കീഴിലുള്ള എല്ലാ ശുശ്രൂഷകർക്കും ഈ പ്രാവശ്യത്തെ സ്റ്റേറ്റ് ഇലക്ഷനിൽ വോട്ടവകാശം നല്‍കണമെന്ന് മുൻ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഒരു വാർത്താക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
സഭാവളര്‍ച്ചയുടെ നട്ടെല്ലായ ദൈവദാസന്‍മാരെ മാറ്റിനിര്‍ത്തുവാനുള്ളവരല്ല, സഭ അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്നും പാസ്റ്റർ കെ സി തോമസ് പറഞ്ഞു. കരട് വോട്ടർ പട്ടികയിൽ പേര് വരാത്ത ശുശ്രൂഷകന്മാർക്ക് വോട്ടവകാശം നൽകരുതെന്ന് പാസ്റ്റർ സി.സി എബ്രഹാമിന്റെ വാദഗതിയെ ശക്തമായി എതിർത്തുകൊണ്ട് , പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലും ID കാർഡ് ഉള്ള എല്ലാ കർത്തൃദാസന്മാർക്കും വോട്ടവകാശം നൽകണമെന്ന് ആവശ്യപ്പെടുകയും, മാനേജർക്ക് കത്ത് കൊടുക്കുകയും ചെയ്തിരുന്നു.