പ്രാർത്ഥനയിലൂടെയാണ് വളർന്നത്, ക്രിസ്തീയ വിശ്വാസമാണ് എന്നെ നയിക്കുന്നത്: ഹോളിവുഡ് നടി നിക്കോൾ കിഡ്മാൻ

0

കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം വീണ്ടും പരസ്യമാക്കിക്കൊണ്ട് ഓസ്കാര്‍ അവാര്‍ഡ് ജേതാവും, പ്രശസ്ത അമേരിക്കന്‍ – ഓസ്ട്രേലിയന്‍ നടിയും നിര്‍മ്മാതാവുമായ നിക്കോള്‍ കിഡ്മാന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. പ്രശസ്ത അമേരിക്കന്‍ മാസികയായ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് കിഡ്മാന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞത്.

പ്രാര്‍ത്ഥനയിലൂടെയാണ് താന്‍ വളര്‍ന്നതെന്ന് പറഞ്ഞ കിഡ്മാന്‍ ക്രിസ്തീയ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും, താന്‍ പതിവായി ദേവാലയത്തില്‍ പോകുവാൻ ശ്രമിക്കാറുണ്ടെന്നും, ദൈവ വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും തന്റെ സുഹൃത്തുക്കള്‍ തന്നെ കളിയാക്കാറുണ്ടെന്നും പറഞ്ഞു.

അമേരിക്കന്‍-ഓസ്ട്രേലിയന്‍ സംഗീതജ്ഞനും, ഗായകനുമായ കെയിത്ത് ഉര്‍ബനേയാണ് കിഡ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. നിക്കോള്‍-കെയിത്ത് ദമ്പതികള്‍ക്ക് 4 മക്കളാണ് ഉള്ളത്. തങ്ങളുടെ കുട്ടികളേയും ക്രിസ്തു വിശ്വാസത്തിലാണ് അവർ വളര്‍ത്തുന്നത്, തന്റെ ഭര്‍ത്താവായ കെയിത്തിന് വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മൂമ്മ അടിയുറച്ച ക്രിസ്തീയ വിശ്വാസിയാണ്.

ഇതാദ്യമായല്ല നിക്കോൾ കിഡ്മാന്‍ തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രക്യാപിക്കുന്നത്‌. 2018-ല്‍ പ്രമുഖ അമേരിക്കന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലും കിഡ്മാന്‍ തന്റെ ദൈവ വിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിന്നു. ‘ഞാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു’.

55 കാരിയായ കിഡ്മാന്‍ ഇപ്പോഴും ഹോളിവുഡില്‍ സജീവമാണ്. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്ന നടിയായ കിഡ്മാന് ഓസ്കാറിന് പുറമേ, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡും, രണ്ട് പ്രൈം ടൈം എമ്മി അവാര്‍ഡുകളും, ആറ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ‘ഫാര്‍ ആന്‍ഡ് എവേ’, ‘ബാറ്റ്മാന്‍ ഫോര്‍ എവര്‍’ തുടങ്ങിയ സിനിമകളാണ് കിഡ്മാന്റെ പ്രശസ്തമായ സിനിമകള്‍.

You might also like