മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ

0

രാജ്യത്ത് തൊഴിലില്ലായ്മ വലിയ ഭീഷണിയായി തുടരുകയാണ്. നല്ല ജോലിക്കായി ശ്രമിക്കുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള സങ്കീർണതകളും സംരഭകത്വത്തിലെ റിസ്‌കുകളും യുവാക്കള്‍ക്ക് പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നുള്ള നടത്താവുന്ന ബിസിനസുകൾ അധിക ചെലവില്ലാതെ മാസ വരുമാനം നേടി തരുന്നവയാണ്.

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം വഴി ഇത്തരത്തിലൊരു പദ്ധതിയാണ്. രാജ്യത്ത് 1.5 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസ് രാജ്യത്തുണ്ടെങ്കിലും പല മേഖലകളിലും ഇന്നും പോസ്റ്റ് ഓഫീസ് സൗകര്യം കൃത്യമായെത്തുന്നില്ല. ഇതിന് പരിഹാരമായി പോസ്റ്റല്‍ ഫ്രാഞ്ചൈസി വഴി പോസ്റ്റല്‍ സൗകര്യങ്ങള്‍ കൂടുതല്‍ പേരിലേക്ക് എതതിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയാണ്.

പദ്ധതി വിശദാംശങ്ങൾ: പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം പ്രകാരം രണ്ട് തരത്തില്‍ പോസ്റ്റല്‍ ഫ്രാഞ്ചൈസിയെടുക്കാം. ഫ്രാഞ്ചൈസി ഔട്ട്‌ലേറ്റും ഫ്രാഞ്ചൈസി പോസ്റ്റല്‍ ഏജന്റും. പോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തയിടങ്ങളിലാണ് പോസ്റ്റല്‍ ഫ്രാഞ്ചൈസി സ്‌കീം ആരംഭിക്കുക. പോസ്റ്റല്‍ ഏജന്റ് സൗകര്യം നഗരങ്ങളിലും ഗ്രാമങ്ങളിലും പോസ്റ്റല്‍ സേവനങ്ങളെത്തിക്കുക എന്നതാണ്.

ആരൊക്കെ യോഗ്യർ: പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി പദ്ധതിയിൽ ചേരുന്നതിന് വലിയ യോഗ്യതകൾ ആവശ്യമില്ല. 18 വയസ് പൂർത്തിയായ ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന് വിദ്യാഭ്യാസ യോഗത എട്ടാം ക്ലാസാണ്.കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഫ്രാഞ്ചൈസി അപേക്ഷകളിൽ മുൻഗണന ലഭിക്കും. പോസ്റ്റൽ ഏജന്റിന് വിദ്യാഭ്യാസ യോഗ്യത നിർബന്ധമില്ല. തപാല്‍ വകുപ്പ് ജീവനക്കാർക്കോ അഴരുടെ കുടുംബാംഗങ്ങൾക്കോ ഏജൻസി, ഫ്രാഞ്ചൈസി അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.

എങ്ങനെ അപേക്ഷിക്കും: ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ഫോം ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം പോസ്റ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കണം. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഫ്രാഞ്ചൈസി ഔട്ടലേറ്റ് ആരംഭിക്കുന്നവർക്ക് തപാൽ വകുപ്പുമായി ധാരണ പത്രം ഒപ്പിടണം. ഏജന്റിന് ഇതിന്റെ ആവശ്യമില്ല.

ചെലവ്: തപാല്‍ ഏജന്റിനും ഔട്ട്ലെറ്റ് ഫ്രാഞ്ചൈസി ഔട്ട്ലേറ്റിനും വ്യത്യസ്ത ചെലവുകളാണ് വരുന്നത്. രു പോസ്റ്റ് ഓഫീസ് ഔട്ട്‌ലെറ്റ് തുറക്കണമെങ്കില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് 5,000 രൂപ നിക്ഷേപിക്കണം. വരുമാനം അനുസരിച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റി ഉയരും. കുറഞ്ഞത് 200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സ്ഥലം ആവശ്യമാണ്. എന്നാൽ ഏജന്റിന് സെക്യൂരിറ്റി നിക്ഷേപം ആവശ്യമില്ല. പോസ്റ്റല്‍ ഏജന്റുമാർക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങൾ നൽകാം. പോസ്റ്റല്‍ ഏജന്റുമാർ ഒരു പോസ്റ്റ് ഓഫീസുമായി ലിങ്ക് ചെയ്തിരിക്കണം. ഈ പോസ്റ്റ് ഓഫീസിൽ നിന്ന് സ്റ്റാബുകൾ വാങ്ങി വില്പന നടത്താം. കുറഞ്ഞത് 300 രൂപയില്‍ കൂടിയ സ്റ്റാമ്പുകൾ വാങ്ങണം. 5 ശതമാനം വില കുറച്ചാണ് സ്റ്റാബുകൾ അനുവദിക്കുക.

വരവ്: പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ഔട്ട്ലേറ്റുകളിൽ നിന്ന് വരുമാനം ലഭിക്കുന്നത് കമ്മീഷൻ മുഖാന്തരമാണ്. വിവിധ സേവനങ്ങൾക്ക് ഫ്രാഞ്ചൈസികൾക്ക് ലഭിക്കുന്ന കമ്മീഷൻ നോക്കാം.

രജിസ്‌ട്രേഡ് – 3 രൂപയാണ് സ്പീഡ് പോസ്റ്റ്0 5 രൂപ മണി ഓര്‍ഡർ (100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിൽ)- 3.50 രൂപ 200 രൂപയ്ക്ക് മുകളിലുള്ള മണിയോഡർ- 5 രൂപ മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷൻ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷൻ ലഭിക്കും.

You might also like