പാസ്റ്റർ ഇ.എസ്.ജോൺ (63) നിത്യതയിൽ

0

പാമ്പാക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ ഇലഞ്ഞി സഭാശുശ്രുഷകന്‍ റാന്നി ഇലഞ്ഞാന്ത്രമണ്ണില്‍ പാസ്റ്റര്‍ ഇ.എസ്. ജോണ്‍ (63) നിര്യാതനായി. ഭൗതീക ശരീരം ചൊവ്വ (16/8/2022) വൈകിട്ട് 4 മണി മുതല്‍ ഇലഞ്ഞി ഐപിസി ബെഥേല്‍ സഭാഹാളിലും ബുധനാഴ്ച രാവിലെ 6 മണി മുതല്‍ റാന്നി നെല്ലിക്കമണ്ണിലുള്ള സ്വവസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും.

9 മണിയക്ക് മാതൃസഭയായ നെല്ലിക്കമണ്‍ ഐപിസി താബോര്‍ സഭയില്‍ ആരംഭിക്കുന്ന ശുശ്രുഷകള്‍ക്കുശേഷം സംസ്‌കാരം ഉച്ചയക്ക് 12.00ന് സഭാ സെമിത്തേരിയില്‍ നടക്കും.

ഭാര്യ: ഏലിയാമ്മ ജോണ്‍. മക്കള്‍: സിനി എം.ജോണ്‍, സുവിശേഷകന്‍ സൈമണ്‍ ഇ.ജെ, സിമി ജോണ്‍. മരുമക്കള്‍: ലിജോ മാത്യു, ബ്ലെസ്സി ബി. ജോര്‍ജ്ജ്.

പരേതന്‍ സുവിശേഷപ്രവര്‍ത്തനങ്ങളിലും സഭാപ്രവര്‍ത്തനങ്ങളിലും അത്യുത്സാഹിയായിരുന്നു. 16 വര്‍ഷമായി ഇലഞ്ഞി ടൗണില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇലഞ്ഞിയില്‍ മനോഹരമായ സഭാഹാളും പാഴ്‌സനേജും നിര്‍മ്മിക്കുവാന്‍ കര്‍ത്താവ് ദൈവദാസനെ ഉപയോഗിച്ചു. പ്രിയ ദൈവദാസന്റെ വേര്‍പാട് സെന്ററിലെ ദൈവദാസന്മാര്‍ക്കും, ദൈവജനത്തിനും നികത്താനാത്ത നഷ്ടമാണ്. ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. ഉയര്‍പ്പിന്റെ പൊന്‍പുലരിയില്‍ വീണ്ടും കാണാമെന്ന പ്രത്യാശയോടെ…

IPC PAMPAKUDA CENTER FAMILY

You might also like