വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻസഭ നടത്തുന്ന സമരം അനാവശ്യമാണെന്ന് വെള്ളാപ്പള്ളി

0

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻസഭ നടത്തുന്ന സമരം അനാവശ്യമാണെന്നും കേരളത്തിന്റെ വികസനത്തിന് വഴിതുറക്കുന്ന പദ്ധതിക്കെതിരെ നടക്കുന്ന സമരം വികസന വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സർക്കാർ മതാധിപത്യത്തിന് അടിയറവ് പറയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിരുദ്ധസമരം തമ്പരാക്കന്മാരുടെ ഗൂഢാലോചനയായിരുന്നു. സവർണ്ണാധിപത്യത്തിന് വേണ്ടി പിന്നോക്കക്കാരെ ബലിയാടാക്കുകയായിരുന്നുവെന്നും ആരോപിച്ച വെള്ളാപ്പള്ളി അത്കൊണ്ടാണ് താൻ സമരത്തിനെതിരെ നിലപാട് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുസ്ലീം ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞെങ്കിലും, ഉറങ്ങുന്ന സിംഹമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീരാമന് മുന്നിൽ ഹനുമാൻ നിൽക്കുന്നത് പോലെയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ മതനേതാക്കൾക്ക് മുന്നിൽ നിൽക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ആലപ്പുഴ ചേർത്തലയിൽ എസ് എൻ ട്രസ്റ്റിന്റെ 69 വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like