യുപിയിൽ പാസ്റ്റർമാരുടേതടക്കം എട്ട്‌ ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയായി

0

മഹാരാജ്ഗഞ്ച്: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ആനന്ദ് നഗർ തഹസീലിലെ മധുവാപൂർ എന്ന ഗ്രാമത്തിൽ ഇന്നലെ (ഒക്റ്റോബർ 30) ഉച്ചയ്ക്കു മുൻപായിരുന്നു സംഭവം. വിശ്വാസികൾ സമീപത്തെ സഭയിലും പാസ്റ്റർമാർ അവരുടെ സഭകളിലും ആയിരുന്നതിനാൽ ആളപായമൊന്നുമുണ്ടായില്ല.

ആരാധനയ്ക്ക് ധരിച്ചു പോയ വസ്ത്രങ്ങളും ബൈബിളും ഒഴികെ സകലവും കത്തിച്ചാമ്പലായി. നാടോടി വിഭാഗത്തിലുള്ള 60 ഓളം ഭവനങ്ങൾ വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ എത്തി സ്ഥിര താമസക്കാരാകുകയായിരുന്നു. എല്ലാവരും തന്നെ ക്രിസ്തീയ വിശ്വാസികളും അസംബ്ലീസ് ഓഫ് ഗോഡ് സഭാ വിശ്വാസികളും ആയിരുന്നു. പലരും എ.ജി.ശുശ്രൂഷകന്മാരും ആണ്.

പാസ്റ്റർമാരായ രാജാ ജോസഫ്, പിൻ ജോൺ, രാകേഷ്, മുകേഷ് എന്നിവരുടെ ഭവനങ്ങളും അഗ്നിക്കിരയായി. സംഭവ സ്ഥലത്തെത്തിയ പ്രസ്ബിറ്റർ പാസ്റ്റർ ശമുവേൽ ജെ സ്റ്റീഫൻ സത്യത്തിൽ എ.ജി. സെക്ഷൻ ഭാരവാഹികളായ പാസ്റ്റർ ശമുവേൽ രാജ് സെക്രട്ടറി, മിഷൻ കോർഡിനെറ്റർ പാസ്റ്റർ ജസ്റ്റിൻ രാജ് സ്ഥലം സന്ദർശിച്ചു അടിയന്തര സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.

തീപിടുത്തത്തി കാരണം ഇതു വരെ വ്യക്തമായില്ലെങ്കിലും സമീപ കാലത്ത് സംസ്ഥാനത്ത് മീറുൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പല സംശയങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവിടുത്തെ നാഭിയും വിശ്വാസികളേയും ഓർത്ത് പ്രാർത്ഥിക്കുക.

ഇവരുടെ പുനരധിവാസത്തിനായി നോർത്തേൺ ഡിസ്ട്രിക്റ്റ് കമ്മറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്ന് NDC സൂപ്രണ്ട് പാസ്റ്റർ ഷാജി വർഗീസ് അറിയിച്ചു. ഏവരുടെ പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു

You might also like