ഹോങ്കോങ്ങിൽ രാജ്യദ്രോഹ കുറ്റം ചുമത്തി പാസ്റ്ററെ ജയിലിലടച്ചു

0

ഹോങ്കോംഗ്: പാസ്റ്റർ ഹാരി പാങ് മൂൺ യൂനിനെ രാജ്യദ്രോഹം കുറ്റം ചുമത്തി ഹോങ്കോങ്ങിൽ ജയിലിലടച്ചു. ഹോങ്കോംഗിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ആദ്യത്തെ പ്രൊട്ടസ്റ്റന്റ് പാസ്റ്ററാണ് 59 കാരനായ മൂൺ യൂൻ. ദേശീയസുരക്ഷാ നിയമപ്രകാരം 11 മാസത്തേക്കാണ് തടവുശിക്ഷ വിധിച്ചത്.

രണ്ടുവർഷം മുമ്പാണ് ചൈനീസ്‌ പാസ്റ്റർ മൂൺ യൂനിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഒരു ആക്ടിവിസ്റ്റായ ച ഹാങ് തൂങ്ങിന്റെ കേസിൽ വാദം കേൾക്കുമ്പോൾ നിങ്ങൾക്ക് മനസ്സാക്ഷി നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പാസ്റ്റർ മൂൺ യൂൻ മറ്റൊരു ജഡ്ജിയോടു പറഞ്ഞതിന് വെസ്റ്റ് കൗലോൺ കോടതിയിലെ മജിസ്ട്രേറ്റ് ഒക്ടോബർ 27ന് ആണ് പത്തുമാസം ശിക്ഷ വിധിച്ചത്. രാജ്യദ്രോഹ പ്രസംഗം നടത്തി എന്നതിനാണ് മൂന്നുമാസം കൂടെ തടവ് എന്ന് ഹോങ്കോംഗ് ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു.

ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അനുകൂലിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിർബന്ധിതമായി വിചാരണ ചെയ്യുന്ന രീതി ഹോങ്കോംഗിൽ വർദ്ധിക്കുന്നുണ്ട്. നൂറു കണക്കിനാളുകൾ ഇപ്രകാരം വിചാരണ നേരിടുന്നു. മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹ കുറ്റമാക്കിയാണ് ശിക്ഷ വിധിച്ചത് എന്ന് പാസ്റ്റർ ഹാരി പാങ് മൂൺ യൂൻ മാധ്യമങ്ങളോടു പറഞ്ഞു.

You might also like