ഫിലഡെൽഫിയ ക്രിസ്ത്യൻ അസ്സംബ്ലി ശിശ്രൂഷകൻ പാസ്റ്റർ റെജി ഫിലിപ്പ് രാജിവെച്ചു
മെൽബൺ: ക്രാൻബൺ ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി ശിശ്രൂഷകൻ പാസ്റ്റർ റെജി ഫിലിപ്പ് രാജിവെച്ചു. ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലിയിലെ പത്തുവർഷത്തിൽ ഏറെയുള്ള ശുശ്രുഷകൾക്കു വിരാമം കുറിച്ചുകൊണ്ട് തന്റെ രാജി ഇന്ന് സഭായോഗ സമാപനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ചു. ഈ വാർത്ത അദ്ദേഹം പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
അറിയപ്പെടുന്ന വേദപണ്ഡിതനും, എഴുത്തുകാരനുമായി ഫിലിപ്പോസ് കുളക്കടയുടെ പുത്രനാണ് പാസ്റ്റർ റെജി ഫിലിപ്പ്. പാസ്റ്റർ റെജി ഫിലിപ്പ് പത്തുവർഷത്തിൽ അധികമായി മെൽബണിൽ കുടുംബമായി പാർത്തുകൊണ്ടുകൊണ്ട് കർത്താവിനെ സേവിക്കുന്നു. പാസ്റ്റർ റെജി ഫിലിപ്പ് അറിയപ്പെടുന്ന വേദപണ്ഡിതനും, പ്രാസംഗികനുമാണ്.
പത്തുവർഷങ്ങൾക്കു മുൻപ് ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്‌ളി ലീഡര്ഷിപ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അവസരത്തിലാണ് സഭയുടെ ശുശ്രുഷകനായി ചുമതലയേറ്റത്. കഴിഞ്ഞ കാലങ്ങളിൽ സഭയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച പാസ്റ്ററുടെ രാജി സഭയെ ഏതുവിധത്തിൽ ബാധിക്കുമെന്ന ആശങ്കയിലാണ് വിശ്വാസികൾ. ദൈവദാസന്റെ ഭാവി പ്രവർത്തങ്ങളെക്കുറിച്ചോ, സഭയുടെ അഗംത്വം വിടുന്നതിനെകുറിച്ചോ ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും.