ക്രിസ്മസ് ദിനത്തിൽ ലഘുലേഖനങ്ങളും കേക്കും വിതരണം ചെയ്തുള്ള സുവിശേഷ പ്രവർത്തനം

0

ക്രിസ്മസ് ദിവസം എന്റ്‌ ടൈം റിവൈവൽ ജീസസ് മിനിസ്ട്രിയും NCIB TIMES മീഡിയയും ചേർന്ന് കർണ്ണാടകയിലെ മടിക്കേരി നഗരത്തിന്റെ വിവിധ ഭാഗങ്ങളായ ഓട്ടോസ്റ്റാൻഡ് ഹോട്ടൽ, പോലീസ് സ്റ്റേഷൻ, നഗരത്തിലെ പ്രമുഖ ഓഫീസുകൾ എന്നിവ സന്ദർശിച്ച് ക്രിസ്മസ് മധുരം വിതരണം ചെയ്തു ക്രിസ്തു ജനനവും സുവിശേഷവും പ്രഘോഷിച്ചു.

സെവൻത് ഹൊസ്‌കോട്ടിലെ ജനസേവ ട്രസ്റ്റിൽ ക്രിസ്മസ് ആഘോഷവും ഗംഭീരമായി നടത്തി. ആശ്രമത്തിലെ, പീഡിതരും, പ്രായമായവരും, മദ്യപാനത്തിൽ, അടിമകളായിരിക്കുന്നവരോടു സുവിശേഷം പറയുകയും അവർക്ക് ക്രിസ്മസ് സദ്യ ഒരുക്കുകയും ചെയ്തു.

ആശ്രമാധിപൻ ആശംസകൾ നേരുകയും, NCIB ഫോഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോൺസൺ ക്രിസ്മസ് സന്ദേശം നൽകിയ ശേഷം നാട്ടുകാരും സഭാംഗങ്ങളും ക്രിസ്മസ് കൾച്ചറൽ പ്രോഗ്രാം നടത്തി ക്രിസ്മസിന്റെ ആഹ്ലാദം പങ്കുവെച്ചു.

പാസ്റ്റർ ഫ്രെഡി .പി.സി കൂർഗിന്റെ മകൻ ചെറിയാനുമായി ശനിവാരസന്തെ സർക്കിൾ ഇൻസ്പെക്ടർന് ക്രിസ്തുമസ് കേക്ക് നൽകി ആരംഭം കുറിച്ച പ്രോഗ്രാമിൽ ക്രിസ്തുമസ് സന്ദേശം പങ്കുവെക്കുകയും ചെയ്തു.

വാർത്ത: പാസ്റ്റർ. ഫ്രെഡി പി സി കൂർഗ്

You might also like