ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസെയിലാക്രമണം; നാല് മരണം
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ചു.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്. ഏഴുമാസത്തിനിടെ രണ്ടാം തവണയാണ് വിമാനത്താവളത്തില്‍ മിസൈല്‍ പതിക്കുന്നത്.
ജൂണ്‍ 10നായിരുന്നു അവസാനമായി ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. അന്ന് രണ്ടാഴ്ചത്തേക്കാണ് വിമാനത്താവളം അടച്ചിട്ടത്.
ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സിറിയ ആരോപിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രായേല്‍ നൂറകണക്കിന് ആക്രമണപരമ്പരകളാണ് സിറിയയെ ലക്ഷ്യമാക്കി നടത്തിയിരിക്കുന്നത്.