കർണാടകയിൽ ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണം
ശിവമൊഗ്ഗ: ശിവമൊഗ്ഗ ഡിസ്ട്രിക് ഭദ്രാവതി താലൂക്കിലെ തമ്മധിഹള്ളി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ ഞായറാഴ്ച പുതുവർഷ ആരാധന നടന്നുകൊണ്ടിരിക്കെ ഹിന്ദു മുന്നണിയുടെ പ്രവർത്തകർ അനധികൃതമായി പള്ളിയിലേക്ക് ഇരച്ചുകയറുകയും പ്രാർത്ഥന തടസ്സപ്പെടുത്തി വിശ്വാസികളെയും പാസ്റ്ററിനേയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
പോലീസ് സംഭവ സ്ഥലത്ത് എത്തി ഇരു കൂട്ടരെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് പോയി. പാസ്റ്റർ സുദീപ് കുമാർ ആണ് അവിടെ ശുശ്രൂഷിക്കുന്നത്. പാസ്റ്ററിനെയും വിശ്വാസികൾക്കും നേരേ പോലീസ് കേസ് എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ബുധനാഴ്ച സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ ഹാജർ ആകാനാണ് നിർദ്ദേശം.
വാർത്ത:പാസ്റ്റർ ഫ്രെഡി പി. സി, കൂർഗ്