ക്രിസ്തുവിനു വേണ്ടി കർണാടകത്തിൽ രക്തസാക്ഷിയാകുവാൻ ഞങ്ങൾ തയ്യാറാണ്; പാസ്റ്റർ കെ വി ജോസ്

0

കുമ്പനാട്: കർണാടകയിൽ നിരവധി പ്രതികൂലങ്ങളുടെ നടുവിലും കർണാടകയിലുള്ള ദൈവസഭ ആയിരം യൂണിറ്റുകളിലേക്ക് വളരുവാൻ കർത്താവ് കരുണ ചെയ്തു. ഈ വളർച്ച ഇന്നുള്ള അനവധി ദൈവ ഭൃത്യൻമാരുടെ കഠിന പ്രയത്നവും നിത്യതയിൽ വിശ്രമിക്കുന്ന നിരവധി വിശുദ്ധൻമാരുടെ പ്രയത്നവുമാണെന്ന് പറയുവാൻ ആഗ്രഹിക്കുകയാണെന്ന് പാസ്റ്റർ കെ വി ജോസ്‌.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

അനേക പിതാക്കൻമാർ നൽകിയ സംഭാവനകളെ ഈ സമയത്ത് അദ്ദേഹം സ്മരിച്ചു. 1933 ൽ ഐ പി സി യുടെ പ്രസ്സ്ബിറ്ററി, മിക്ഷനറിയായി ആദ്യം കെ സി ചെറിയാനെ ഉഡുപ്പിയിലേക്ക് അയയ്ക്കുന്നതോടെ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ഇന്നുവരെ വളരെ മനോഹരമായി മുന്നോട്ട് പോവുകയാണ്. നിരവധി പിതാക്കൻമാരുടെ സംഭാവനയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ: വൽസൻ എബ്രഹാമിന്റെ വല്യപ്പച്ചൻ ഉണ്ണൂണ്ണി സാർ നിരവധി തവണ കർണാടക സന്ദർശിച്ചിട്ടുണ്ട് . 1940 കളിലെ ഉണർവ് കേ ജി എഫിൽ നടക്കുമ്പോൾ അതിന് സാക്ഷിയാകുവാനും അവിടെ ശുശ്രൂഷിപ്പാനും ആ പിതാവ് വന്നത് തന്റെ ചരിത്രത്തിൽ താൻ രേഖപ്പെടുത്തിയിട്ടുണ്ട്, അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്. തന്റെ രണ്ടാമത്തെ മകൻ ഉമ്മൻ എബ്രഹാമിനെ കർണാടകയിലേക്ക് വേലയ്ക്ക് അയച്ചത്. താൻ അനുഗ്രഹിക്കപ്പെട്ട സംഭാവനയാണ് കർണാടകത്തിന് നൽകിയത്. പിന്നീട് വന്ന ടീ എസ് എബ്രഹാമും ഡോക്ടർ: വൽസൻ എബ്രഹാമുമെല്ലാം കർണാടകയെ വളരെ സ്നേഹിക്കുന്നുണ്ട്. അവർ മാത്രമല്ല ഇന്ന് ദൈവ വചനം ശുശ്രൂഷിക്കുന്ന ജയിംസ് പാസ്റ്ററുടെ ടി ജി ഉമ്മച്ചൻ പാസ്റ്റർ തന്റെ മകനെയും അനേക വർഷങ്ങളുടെ ശുശ്രൂഷകൾക്കായി കർണാടകത്തിന് തന്നത് ഈ സമയത്ത് ഞാനോർക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

നാം വളരെ സ്നേഹിക്കുന്ന ആദരിക്കുന്ന പാസ്റ്റർ : വി സി ജോർജച്ചായന്റെ മകൻ സാം ജോർജ് നമ്മുടെ ജനറൽ സെക്രട്ടറി .ഐപി സി യിലെ ഞങ്ങളുടെ പ്രസിഡന്റായി അനേക വർഷങ്ങൾ സ്തുത്യർഹമായ സേവനം തന്നു. തന്റെ പിതാവും തന്റെ മകനെ കർണാടകത്തിന് തന്നു നമ്മുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ : വിൽസൻ ജോസഫ് പാസ്റ്ററുടെ പിതാവും അനേക പ്രാവശ്യം കർണാടകയിൽ വന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. അതെ പോലെ സി കേ ദാനിയേൽ പാസ്റ്ററുടെ രണ്ട് പെൺ മക്കളെയും താൻ കർണാടകത്തിന് നൽകി. ഞാൻ ഒരു വാക്കിൽ എന്നെ പരിചയപ്പെടുത്തട്ടെ . പീച്ചി മാഷുടെ മകനാണ് ഞാൻ. തന്റെ നാലു മക്കളും കർണാടകത്തിൽ ശുശ്രൂഷിക്കുവാൻ കർത്താവ് തനിക്ക് കൊടുത്ത ആ ദർശനത്തെയോർത്ത് ഞാൻ കർത്താവിന് സ്തോത്രം ചെയ്യുന്നു. അതിന് ശേഷം പാസ്റ്റർ : ജോൺ ദാനിയൽ അതെ പോലെ ശക്തനായ ടീ ടീ ജോസഫ്‌ അവരുടെയൊക്കെ കാലഘട്ടത്തിൽ 150 തോളം സഭകളായി കർണാടക വളരുവാൻ ഇടയായി തീർന്നു. പിന്നീട് വന്ന പാസ്റ്റർ : സാം ജോർജിന്റെ നേതൃത്വത്തിൽ അതിനെ 500 ആക്കി വളർത്തുവാൻ കർത്താവിന്റെ ദാസൻ കാണിച്ച ശുഷ്ക്കാന്തിയെ ഈ സമയത്ത് ഞാനോർക്കുകയാണ്. പിന്നീട് വന്ന ആത്മീക നേതൃത്വം കൊടുത്ത പാസ്റ്റർ : ടീ ഡി തോമസ് ഇപ്പോൾ ഞങ്ങളുടെ പ്രസിഡന്റായിരിക്കുന്ന പാസ്റ്റർ : കേ എസ് ജോസഫ് , സെക്രട്ടറിയായിരിക്കുന്ന ഡോക്ടർ വർഗ്ഗീസ് മാത്യു, വൈസ് പ്രസിഡന്റ് ആയിരിക്കുന്ന പാസ്റ്റർ ജോസ് മാത്യു മറ്റു കൗൺസിൽ അംഗങ്ങൾ ട്രഷറർ സാം അങ്കിൾ, പ്രിയ ജോയ് പാപ്പച്ചൻ തുടങ്ങിയവർക്കായി നേതൃത്വത്തിൽ പ്രതികൂലങ്ങളുടെ നടുവിലും ശക്തമായ വേല നടക്കുന്നു. കുമ്പനാട്, കർണാടകത്തിന് നൽകിയ കോൺട്രിബ്യൂഷൻ എന്തെന്ന് ചോദിച്ചാൽ ഈ ബൈബിൾ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി ആളുകളെ കർണാടകത്തിലേക്ക് അയച്ചു എന്നുള്ളതാണ്. ഇവിടെ ആയിരിക്കുന്ന പാസ്റ്റർ : സി പി സാമിന്റെ പിതാവ് പ്രിയ പൗലോസ് അച്ചായൻ ഇവിടെ പഠിച്ചിട്ട് 1950 കളിൽ കർണാടകത്തിൽ വന്നു. അതിന് ശേഷം ഇന്ന് പ്രായാധിക്യത്താൽ ഭവനത്തിൽ വിശ്രമിക്കുന്ന പോൾ വർക്കി പാസ്റ്ററെ ഞാനോർക്കുകയാണ്. മാത്രമല്ല ഇവിടുന്ന് പഠിച്ചിറങ്ങിയ രാജൻ ജോൺ , പാസ്റ്റർ : ജോർജ് തോമസ്, രാജു പാസ്റ്റർ അങ്ങനെ നിരവധി ദൈവ ഭൃത്യൻമാരെ കർണാടകത്തിന് തരികയും അങ്ങനെ വളരെ ശക്തമായ പ്രവർത്തനങ്ങൾ ഇപ്പോൾ കർണാടകത്തിൽ നടന്നുകൊണ്ടിരിക്കുന്നു എന്നാൽ ഇപ്പോൾ എന്താണ് കർണാടകത്തിൽ സംഭവിക്കുന്നത്. മറ്റു എട്ടു സംസ്ഥാനങ്ങളിൽ പാസ്സാക്കിയ മത നിരോധന ബിൽ കഴിഞ്ഞ മാസങ്ങളിൽ അവിടെ പാസ്സാക്കപ്പെട്ടിരിക്കുന്നു. ആ ബിൽ പാസ്സായശേഷം ഏകദേശം 8 പേർ അറസ്റ്റ് ചെയ്യപ്പെട്ടു ഞങ്ങളുടെ നേതാക്കൻമാർ പോലീസ് സ്റ്റേഷനുകളിൽ പോകത്തക്കവണ്ണം കാര്യങ്ങൾ പ്രതികൂലമായിരിക്കുന്നു. സുവിശേഷം പറയാനുള്ള വാതിലുകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. 8 സ്ഥലങ്ങളിലുള്ള പ്രവർത്തനങ്ങൾ നിലച്ചിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ പ്രാർത്ഥിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്. പതറുന്നില്ല വേണ്ടി വന്നാൽ ഞങ്ങൾ ക്രിസ്തുവിനു വേണ്ടി കർണാടകത്തിൽ രക്തസാക്ഷിയാകുവാനും ആയിരം ശുശ്രൂഷകൻമാരെ കർത്താവ് അവിടെ നിർത്തിയിരിക്കുന്നു കർണാടകയിൽ ഒരു വലിയ വിപ്ളവം നടക്കാൻ പോകുന്നു. വലിയ ഉണർവ് സംഭവിക്കാൻ പോകുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുകയാണ്. ആവശ്യമായ ധൈര്യവും വചനം പ്രസംഗിപ്പാനുള്ള കൃപയും ദൈവം ധാരാളമായി ഞങ്ങളുടെ മേൽ പകരേണ്ടതിന് പ്രാർത്ഥിക്കുക.

വാർത്ത: പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like