പ്രണയ ദിനമായ ഫെബ്രുവരി 14 ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര നിര്‍ദേശം
പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിര്‍ദേശം നല്‍കിയത്. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യമെന്നാണ് വിശദീകരണം.
കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോര്‍ഡ് അറിയിച്ചു.
Unbelievable #Cowhugday on Valentine's day pic.twitter.com/KFu5uuSd5A
— Kartikeya Sharma (@kartikeya_1975) February 8, 2023
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഫെബ്രുവരി ആറിന് പുറത്തിറങ്ങി. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത് .