ബിഷപ്പ് പാംപ്‌ളാനിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

0

തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിയുടെ വിവാദ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. പ്രതിഫലം വാങ്ങി വോട്ടു ചെയ്യണമെന്ന സന്ദേശമാണ് ബിഷപ്പ് തന്റെ പ്രസംഗത്തിലൂടെ നല്‍കിയതെന്ന് കാണിച്ച് മലയാളവേദി അധ്യക്ഷന്‍ ജോര്‍ജ്ജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മീഷനെ സമീപിച്ചത്.

ഇത്തരം സന്ദേശങ്ങള്‍ നിയമലംഘനമാണെന്നും ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്നതാണെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിക്ക് എം പിയെ നല്‍കാമെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം. കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു.

You might also like