പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പെന്തക്കോസ്ത് , സി.എസ്.ഐ സഭകള്‍ക്ക് ക്ഷണമില്ല

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാര്‍ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ പെന്തക്കോസ്ത് , സി എസ് ഐ അടക്കമുള്ള പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ക്ഷണമില്ല. ആദ്യം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് താത്പര്യം പ്രകടിപ്പിച്ച മാര്‍ത്തോമാ സഭ പിന്നീട് എന്ത് കൊണ്ടാണ് പിന്മാറിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പെന്തക്കോസ്തു വിഭാഗങ്ങളോട് സംഘപരിവാറിനുള്ള ആശയപരമായ വിയോജിപ്പാണ് അവരെ ക്ഷണിക്കാതിരിക്കാനുള്ള പ്രധാന കാരണം. സി എസ് ഐ സഭാനേതൃത്വത്തിലുള്ള ചിലര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലനിലനില്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്ക് കൂടിക്കാഴ്ചക്ക് ക്ഷണം ലഭിക്കാതിരുന്നതെന്ന് പറയപ്പെടുന്നു.

സംസ്ഥാനത്ത് ഏതാണ്ട് നാല്‍പ്പതിനടുത്ത് പെന്തക്കോസ്തു വിഭാഗങ്ങള്‍ ഉണ്ട്. ഇവരുടെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനരീതിയോട് സംഘപരിവാറിന് കടുത്ത എതിര്‍പ്പുണ്ട്. പലപ്പോഴും മതപരിവര്‍ത്തനം അടക്കമുള്ള ആരോപണങ്ങള്‍ക്ക് പ്രതിക്കൂട്ടിലാകുന്നത് പെന്തക്കോസ്ത് വിഭാഗങ്ങളാണ്. ഉത്തരേന്ത്യയില്‍ പലപ്പോഴും ഹിന്ദു തീവ്രവാദികളില്‍ നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതും പെന്തക്കോസ്ത് മിഷണിറിമാരാണ്.

അത് കൊണ്ട് മതപ്രചാരണത്തിന് ഊന്നല്‍ കൊടുക്കുന്ന പെന്തക്കോസ്ത് സഭകളെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉള്‍പ്പെടേതുത്തേണ്ട എന്ന് ബി ജെ പി അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചുവെന്നാണ് അറിയുന്നത്.

You might also like