ഐ പി സി കരിസ്മ സെന്ററിന്റെ ലിംഗദഹളളി സഭാഹാൾ സമർപ്പണം നടന്നു

0

തു൦കു൪: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ പി സി കരിസ്മ സെൻ്ററിന്റെ ലിംഗദഹളളിയിൽ (തുംകുർ ഡിസ്ട്രിക്റ്റ്) പുതിയതായി പണികഴിപ്പിച്ച സഭാ ഹാൾ
ഐ പി സി കർണ്ണാടക സ്റ്റേറ്റ് ട്രഷറർ പി ഒ സാമുവൽ പ്രാർത്ഥന യോടെ തുറന്നു പ്രവേശിക്കുകയു൦ സഭാ ഹാൾ സമർപ്പണം ഐ പി സി കർണാടക സ്റ്റേറ്റ് സെക്രട്ടറി Dr. പാസ്റ്റർ വർഗീസ് ഫിലിപ്പ് നിർവ്വഹിക്കുകയു൦ ചെയ്തു.

കരിസ്മ സെൻ്റർ പാസ്റ്റർ കെ വി ജോസ്, തൻ്റെ പ്രസംഗത്തിൽ കഴിഞ്ഞ നാളുകളിൽ ലിംഗദഹളളിയിൽ ദൈവ ദാസന്മാർ ക്രിസ്തു വിരോധികളാൽ അനുഭവിച്ച ഉപദ്രവങ്ങളെ പറ്റി വിവരിക്കുകയുണ്ടായി. അതോടൊപ്പം സഭാ ഹാൾ നിർമാണത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ജോയ് പാപ്പച്ചൻ ദൈവവചനം പ്രസംഗിച്ച മീറ്റിങ്ങിൽ പാസ്റ്റർമാരായ രവി ജോൺ, എബ്രഹാം കോശി, ബിജു പി ജോയ് എന്നിവർ ആശംസ അറിയിച്ചു. പാസ്റ്റർ ഫ്രെഡി പി സി കൊടഗു (ലേഖകൻ) പാർസണേജ് ഉൽഘാടനം ചെയ്തു. പാസ്റ്റർ യേശുരത്നം ഇവിടെ ശുശ്രൂഷിക്കുന്നു.

വാർത്ത. പാസ്റ്റർ ഫ്രെഡി പി സി കൂർഗ്

You might also like