2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

0

ന്യുയോര്‍ക്ക്: 2025-ല്‍ സൂര്യനില്‍ നിന്ന് അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തില്‍ താറുമാറാകുമെന്നും ശാസ്ത്രജ്ഞന്മാര്‍ ‍.

സൂര്യന് അതിന്റെ സോളാര്‍ സൈക്കിള്‍ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന ശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിക്കുനേരെ വീശുമെന്നുമാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

സോളാര്‍ സൈക്കിളുകളും സോളാര്‍ മാക്സിമവും അസാധാരണമല്ല. ഇതിന്റെ ഫലമായി 1755 -നു ശേഷം കുറഞ്ഞത് 25 തവണയെങ്കിലും സൌരക്കൊടുങ്കാറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേതിന് വേഗവും തീവ്രതയും കൂടുമെന്നും സൂര്യനില്‍ കൂടുതല്‍ സൌരകളങ്കങ്ങള്‍ കണ്ടെത്തിയത് ഇതിനാലാണെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതോടെ 2025-ല്‍ ഇന്റര്‍നെറ്റ് മഹാദുരന്തം സംഭവിക്കുമെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരണം. സൌരക്കൊടുങ്കാറ്റുകളെ ഭയക്കണമെന്ന് കാട്ടിയുള്ള 2021-ലെ ഒരു ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് മഹാദുരന്തം ചര്‍ച്ചകള്‍ നടക്കുന്നത്.

സൂര്യനില്‍നിന്ന് എപ്പോഴും ഭൂമിയുടെ ദിശയിലേക്ക് വര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാന്തിക കണങ്ങള്‍ സൌരക്കാറ്റ് എന്നാണ് അറിയപ്പെടുന്നത്. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൌരക്കാറ്റുകളെ ഭൂമിക്കോ ഭൂമിയിലെ ജീവനോ ഭീഷണിയാകാത്ത തരത്തില്‍ പ്രതിരോധിക്കുന്നത് ഭൂമിയുടെ കാന്തിക കവചമാണ്.

ഈ കാന്തിക കണങ്ങള്‍ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ. ഇത്തരം സൌരക്കാറ്റുകള്‍ക്ക് ഭൂമിയിലെത്തുന്നത് ആധുനിക ജനജീവിതത്തെ സ്തംഭിപ്പിക്കുമെന്നാണ് പ്രബന്ധത്തിലെ മുന്നറിയിപ്പ്.

എന്നാല്‍ ഈ വസ്തുതകളെക്കുറിച്ചൊന്നും നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവയൊന്നും മുന്നറിയിപ്പ നല്‍കിയിട്ടില്ല.

You might also like