ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ ഒരു പതിറ്റാണ്ടായി തടവ് അനുഭവിച്ചു വരികയായിരിന്ന 13 ക്രൈസ്തവർക്ക് മോചനം
ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞ 10 വർഷമായി തടവ് അനുഭവിച്ചുവരികയായിരിന്ന 13 ക്രൈസ്തവർക്ക് മോചനം. തങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച ഉത്തരമാണ് ‘വോയിസ് ഓഫ് ദി മാർട്ടിയേഴ്സ്’ മിനിസ്ട്രി വിശേഷിപ്പിച്ചു. 7,000 ദിവസമായി ജയിലിൽ കഴിയുന്ന രണ്ട് വചനപ്രഘോഷകരുടെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് വോയിസ് ഓഫ് ദി മാർട്ടിയേഴ്സ് റേഡിയോയുടെ അവതാരകനായ ടോഡ് നെറ്റിൽടൺ കഴിഞ്ഞ ദിവസം രംഗത്തുവന്നു.
ഇതോടൊപ്പം ക്രിസ്ത്യാനികളായതിനാൽ എറിട്രിയൻ ഗവൺമെന്റ് തടവിലാക്കിയ നിരവധി തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പ്രാർത്ഥനാഭ്യർത്ഥനയും അദ്ദേഹം നടത്തി. ഇതിനു പിന്നാലെ പ്രാർത്ഥിക്കുന്നവരുടെ കൂട്ടായ്മയിൽ പതിനായിരക്കണക്കിന് ആളുകൾ അവരുടെ പേരുകൾ ചേർത്തു എന്ന് പ്രാർത്ഥനയ്ക്ക് ലഭിച്ച ഉത്തരമാണ് ക്രൈസ്തവരുടെ മോചനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷമായി തടവിൽ കഴിയുന്ന പതിമൂന്ന് എറിട്രിയൻ ക്രിസ്ത്യാനികൾ ഇന്ന് സ്വതന്ത്രരാണെന്നും ദൈവ തിരുസന്നിധിയിൽ നന്ദിയർപ്പിക്കണമെന്നും ടോഡ് നെറ്റിൽടൺ പറഞ്ഞു. മോചിതരായവരിൽ ആറ് പുരുഷന്മാരും ഏഴ് സ്ത്രീകളും