പെന്തക്കോസ്തിന്റെ ശക്തിയെ പുതുതലമുറകൾക്ക് പകർന്നു നൽകേണ്ടവരാണ് യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ദൈവജനം : റവ ഡോ. വില്യം ലീ

0
ഫ്ളോറിഡ: ദൈവസഭകളിൽ ഉണർവ്വിന്റെ അന്തരീക്ഷം വെളിപ്പെടുത്തി പെന്തക്കോസ്തിന്റെ ശക്തിയെ പുതുതലമുറകൾക്ക് പകർന്നു നൽകേണ്ടവരാണ് യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ദൈവജനമെന്ന് റവ ഡോ. വില്യം ലീ പ്രസ്താവിച്ചു.
തകർച്ചയുടെ മാനസികാവസ്ഥയിൽ നിന്നും ഉയർച്ചയുടെ ആത്മാവിനാൽ നിയന്ത്രിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും യേശുവിലുള്ള വിശ്വാസം ഒരിക്കൽ കൂടി പൊതുജീവിതത്തിൽ ഉയർത്തിക്കാട്ടുവാൻ ശ്രമിക്കണമെന്നും വിശ്വാസ സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവമക്കൾ പരാജയത്തിന്റെ ആത്മാവിനാൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുതെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ഐ.പി.സി. നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23 – മത് വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ ബൈജു മാത്യുവിന്റെ അദ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.വി.ജോസഫ് സങ്കീർത്തന വായനയും റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആമുഖ പ്രസംഗവും നടത്തി. ബ്രദർ നിബു വെള്ളവന്താനം സ്വാഗതവും ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി. മാത്യൂ ആശംസയും അറിയിച്ചു. പാസ്റ്റർ ജോഷ്വാ മുതലാളിയുടെയും റെജി വർഗീസിന്റെയും നേതൃത്വത്തിൽ ഇംഗ്ലീഷ് മലയാളം ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ട്രഷറർ ബ്രദർ ഏബ്രഹാം തോമസ് നന്ദി രേഖപ്പെടുത്തി.
You might also like