ജോലിസ്ഥലത്തെ സുരക്ഷ നാം ശ്വസിക്കുന്ന വായു പോലെയാണ് : പാപ്പാ

0

കൂട്ടായ്മയുടെ എൺപതാം വാർഷികത്തോടനുബന്ധിച്ച് പാപ്പയെ സന്ദർശിക്കാനെത്തിയവരെ സ്വാഗതം ചെയ്തുകൊണ്ടാരംഭിച്ച് നൽകിയ സന്ദേശത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ഇറ്റലിയെ സംബന്ധിച്ചിടത്തോളം നിർണ്ണായക വർഷമായിരുന്നു 1943 എന്ന് പറഞ്ഞു. ആ സന്ദർഭത്തിലാണ്  തൊഴിലിടത്ത് അംഗഭംഗം നേരിട്ടവർക്കും അപകടത്തിൽ ജോലി ചെയ്യാനുള്ള കഴിവു നഷ്ടപ്പെട്ടവർക്കുമായുള്ള ദേശീയ സംഘടന അതിന്റെ ആദ്യ ചുവടുകൾ വെച്ചതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ഓരോ സായുധ സംഘട്ടനവും വികൃതമാക്കപ്പെട്ട നിരവധി വ്യക്തികളെ ഇന്നും സൃഷ്ടിക്കുന്നുണ്ടെന്നും സിവിലിയൻ ജനത യുദ്ധത്തിന്റെ ഭ്രാന്തിന്റെ നാടകീയ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ടെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടികാണിച്ചു.

You might also like