ബ്രിട്ടനില്‍ വര്‍ദ്ധിപ്പിച്ച വിസ ഫീസ് ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തിലാകും

0

ലണ്ടന്‍ : ബ്രിട്ടനില്‍ വര്‍ദ്ധിപ്പിച്ച വിസ ഫീസ് ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശക വിസയുടെ വില 15 പൗണ്ട് ഉയരും. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്ക് പഠന വിസകള്‍ 127 പൗണ്ട്ി വര്‍ദ്ധിക്കും.

രാജ്യത്തെ പൊതുമേഖലാ വേതന വര്‍ധനവിനായി പണം കണ്ടെത്താനാണ് വര്‍ദ്ധന വരുത്തിയിട്ടുളളതെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി ഒരു ബില്യണിലധികം പൗണ്ട് സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഫീസ് വര്‍ദ്ധന വിവിധ വിസ വിഭാഗങ്ങള്‍ക്ക് ബാധകമാണ്. കൂടാതെ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം വഴി അവതരിപ്പിച്ചതാണ് ഈ മാറ്റങ്ങള്‍. ആറ് മാസത്തില്‍ താഴെയുള്ള സന്ദര്‍ശക വിസയുടെ വില 115 പൗണ്ട് ആയി ഉയരുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ സ്ഥിരീകരിച്ചു. കൂടാതെ, യുകെയ്‌ക്ക് പുറത്ത് നിന്ന് വിദ്യാര്‍ത്ഥി വിസയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ട് ആയി വര്‍ദ്ധിക്കും.

You might also like