യുക്രെയ്ന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച് ബൈഡൻ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയും കൂടിക്കാഴ്ച്ച നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. ബൈഡന്‍ യുക്രെയ്ന് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു.
റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിനായി യുക്രെയ്‌ന് അമേരിക്ക അധിക സുരക്ഷാ സഹായങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പ്രതിരോധ വകുപ്പിന്റെ സ്റ്റോക്കുകളില്‍ നിന്ന് 128 മില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ആയുധങ്ങളും ഉപകരണങ്ങളും നല്‍കും എന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുക്രെയ്‌ന് ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കും.