സിനഡ് : കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടി പ്രാർത്ഥനയും പങ്കെടുക്കുന്നവർക്കായി തീർത്ഥാടനവും

0

ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന സിനഡിന്റെ പൊതു സമ്മേളനത്തിന്റെ പരിപാടികളുടെ കലണ്ടർ സിനഡ് സംഘാടകർ വ്യാഴാഴ്ച പുറത്തിറക്കി. കാര്യപരിപാടികളിൽ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് ഒക്ടോബർ 12 ഉച്ചതിരിഞ്ഞ് പങ്കെടുക്കുന്നവർക്കുള്ള തീർത്ഥാടനമാണ്. തീർത്ഥാടനത്തിന്റെ വിശദാംശങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒക്ടോബർ 19 വ്യാഴാഴ്ച, വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് ഫ്രാ൯സിസ് പാപ്പാ നേതൃത്വം നൽകും. ഒക്ടോബർ 25 ബുധനാഴ്ച വത്തിക്കാ൯ ഉദ്യാനത്തിൽ  ജപമാല  പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് അദ്ധ്യക്ഷത വഹിക്കും.

ഒക്ടോബർ നാലിന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ  അർപ്പിക്കുന്ന വിശുദ്ധ ബലിയോടെ സിനഡിന്റെ പൊതുസമ്മോളനം ആരംഭിക്കും. തുടർന്ന് സിനഡിന്റെ പ്രവർത്തനം സിനഡിന്റെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല് “മൊഡ്യൂളുകളായി” നടത്തും, സിനഡിന്റെ അംഗീകാരത്തോടെ രൂപീകരിക്കുന്ന ഒരു സമന്വയ റിപ്പോർട്ടിനായി ഒരു അന്തിമ മൊഡ്യൂൾ സമർപ്പിക്കും. ഓരോ മൊഡ്യൂളിലും പ്രമേയത്തിന്റെ അവതരണം ഉൾപ്പെടും. തുടർന്ന് ജനറൽ അസംബ്ലിയിലേക്ക് റിപ്പോർട്ട് ചെയ്യുന്ന ചെറിയ ഗ്രൂപ്പ് യോഗങ്ങൾ ഉണ്ടാകും. ഒരു കമ്മീഷൻ സിന്തസിസ് റിപ്പോർട്ട് തയ്യാറാക്കും, അത് ചർച്ച ചെയ്യുകയും അംഗീകാരത്തിനായി സിനഡിന് സമർപ്പിക്കുന്നതിനുമുമ്പ് പരിഷ്കരിക്കുകയും ചെയ്യും.

സിനഡിന്റെ പൊതുസഭയുടെ അന്തിമ പൊതുസമ്മേളനം ഒക്ടോബർ 28 ശനിയാഴ്ച നടക്കും, സിന്തസിസ് റിപ്പോർട്ട് വായിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഒക്ടോബർ 29 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ  ബസിലിക്കയിൽ അർപ്പിക്കുന്ന വിശുദ്ധ  ബലിയോടെ സിനഡിന്റെ ജനറൽ അസംബ്ലി സമാപിക്കും

You might also like