മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു
ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി .
ബിരേന്‍ സിങിന്‍റെ ഇംഫാൽ ഈസ്റ്റിലെ വസതിക്കുനേരെയാണ് ജനക്കൂട്ടം ആക്രമണം നടത്താൻ ശ്രമിച്ചത്. 400 പേരോളം വരുന്ന സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ധസൈനിക വിഭാഗവും ചേർന്നു തടഞ്ഞു.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി.സൈനിക നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായിയാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥലത്തു മണിപ്പുർ പൊലീസ് സുരക്ഷ ശക്തമാക്കി .അതേസമയം രണ്ടു വിദ്യാർഥികളുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.