പരിസ്ഥിതി സംരക്ഷണത്തിനായി വീണ്ടും ശബ്ദമുയർത്തി പാപ്പാ

0

ഭൂമിയിൽ ജീവൻ സമൃദ്ധമായി ഉണ്ടാകുവാൻ വേണ്ടി പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ, നമ്മുടെ പൊതുഭവനമായ ഭൂമി വീണ്ടും ജീവനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ, സെപ്റ്റംബർ 28 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ആഹ്വാനം ചെയ്‌തത്‌.

“ഈ സൃഷ്ടിയുടെ സമയത്തിൽ, ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ പരസ്പരം പങ്കുവച്ചുള്ള നമ്മുടെ സിനഡൽ പാതയിൽ, നമ്മുടെ പൊതുഭവനം ഒരിക്കൽക്കൂടി ജീവൽസമൃദ്ധമാകുവാൻ വേണ്ടി, ജീവിക്കുകയും, പ്രവർത്തിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യാം” എന്നതായിരുന്നു പാപ്പായുടെ സന്ദേശം. “സൃഷ്ടിയുടെ സമയം” (#SeasonofCreation) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പ്രകൃതിസംരക്ഷണത്തിനും പരിപാലനത്തിനുമായുളള ഈ ആഹ്വാനം പാപ്പാ നൽകിയത്.

You might also like