രാജ്യത്തെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

0

ദോഹ: രാജ്യത്തെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. സൗദിയുടെ പുതിയ മൂന്ന് നഗരങ്ങളിലേക്ക് കൂടിയാണ് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് വ്യാപിപ്പിക്കുന്നത്. ആദ്യ സര്‍വീസ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.

സൗദി അറേബ്യയില്‍ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്സ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ്. യാമ്പുവിലേക്കുള്ള സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ മൂന്ന് പുതിയ നഗരങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍ വേയ്‌സിന്റെ വിമാനങ്ങള്‍ പറക്കും. ഈ മാസം 29ന് അല്‍ ഉലയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിക്കും. ഡിസംബര്‍ 6ന് യാന്‍ബുവിലേക്കും തുടര്‍ന്ന് 14ന് തബൂക്കിലേക്കും സര്‍വീസ് ആരംഭിക്കും.

You might also like