ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

0

മലപ്പുറം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിർമാണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങൾതടയുന്നതിന് വേണ്ടി ഭക്ഷണ നിർമാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയത്. 332 ഹോട്ടലുകൾ, 276 കൂൾബാറുകൾ, 23 കാറ്ററിംഗ് സെന്ററുകൾ, 210 ബേക്കറികൾ, എട്ട് ഐസ് പ്ലാന്റുകൾ, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകൾ, ഒമ്പത് സോഡാ നിർമാണ യൂണിറ്റുകൾ, 22 സ്വകാര്യ കുടിവെള്ള ടാങ്കുകൾ, 13 ഐസ്‌ക്രീം യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്.

You might also like