ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തി

0

റിയാദ്- ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ റിയാദിലെത്തി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സ്വീകരിച്ചു.

റിയാദില്‍ ഇന്ന് ആരംഭിക്കുന്ന ഏഴാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ക്ലൈവില്‍ (എഫ്‌ഐഐ) അദ്ദേഹം സംബന്ധിക്കും.  ‘അപകടത്തില്‍ നിന്ന് അവസരത്തിലേക്ക്: പുതിയ വ്യാവസായിക നയ കാലഘട്ടത്തില്‍ വളരുന്ന സാമ്പത്തിക തന്ത്രങ്ങള്‍’ എന്ന സെഷനില്‍ സൗദി നിക്ഷേപ മന്ത്രിയോടൊപ്പം ഗോയല്‍ സഹ അധ്യക്ഷനാകും.  ആഗോളതലത്തില്‍ ‘മാനവികതയില്‍ സ്വാധീനം’ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപത്തിനുള്ള പുതിയ വഴികള്‍ ചര്‍ച്ചചെയ്യുകയാണ് എഫ്‌ഐഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിരത എന്നീ നാലു വിഷയങ്ങള്‍ കോണ്‍ക്ലൈവ് ചര്‍ച്ച ചെയ്യും.

You might also like