യുഎസിലെ മെയ്‌ൻ സംസ്ഥാനത്തെ ലെവിസ്‌റ്റണിൽ നടന്ന വെടിവയ‌്പ്പിൽ 22 പേർ കൊല്ലപ്പെട്ടു.
ന്യൂയോർക്ക്: യുഎസിലെ മെയ്‌ൻ സംസ്ഥാനത്തെ ലെവിസ്‌റ്റണിൽ നടന്ന വെടിവയ‌്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. റോബർട്ട് കാർഡ് എന്നായാളാണ് വെടിയുതിർത്തതെന്നാണ് സൂചന. അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം അധികൃതർ പുറത്തുവിട്ടു. യുഎസ് ആർമിയിലെ ആയുധസൂക്ഷിപ്പ് കേന്ദ്രത്തിലെ ഇൻസ്ട്രക്‌ടർ ആണ് റോബർട്ട് എന്നും വിവരമുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിച്ചിരുന്നയാളാണ് റോബർട്ടെന്നും, മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അടുത്തിടെയാണ് ഇയാൾ ഡിസ്‌ചാർജ് ചെയ്യപ്പെട്ടതെന്നും പൊലീസ് വ്യത്തങ്ങൾ പറയുന്നു.