സകലമരിച്ചവരുടെയും ഓർമ്മദിനം സ്മരണകളും, പ്രതീക്ഷകളും ഉണർത്തുന്നു:പാപ്പാ

0

സകല മരിച്ചവരുടെയും ഓർമ്മദിവസമായ നവംബർ മാസം രണ്ടാം റോമിലെ കോമൺവെൽത്ത് സെമിത്തേരിയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നടത്തിയ സുവിശേഷസന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ, ഈ ദിനം പ്രദാനം ചെയ്യുന്ന രണ്ടു മഹത്തായ ചിന്തകൾ  ‘സ്മരണയും,പ്രതീക്ഷയുമാണെന്ന് ‘ എടുത്തു പറഞ്ഞു.

നമുക്ക് മുൻപായി ജീവിതം നയിച്ചു  കടന്നുപോയ  ആളുകളുടെ ഓർമ്മകൾ,കുടുംബത്തിലെ അംഗങ്ങളും, സുഹൃത്തുക്കളുമെന്ന നിലയിൽ നമുക്ക് നന്മ ചെയ്തു കടന്നു പോയവരുടെ ഓർമ്മ,കാര്യമായ നന്മകൾ ചെയ്യാൻ സാധിക്കാതെ, ദൈവീക കരുണ സ്വീകരിച്ചു കടന്നുപോയവരുടെ സ്മരണ എന്നിങ്ങനെ ഓർമ്മകളുടെ വിവിധങ്ങളായ നിമിഷങ്ങൾ നമ്മുടെ ഹൃദയത്തിൽ പ്രദാനം ചെയ്യുന്ന അവസരമാണ് സകല മരിച്ചവരുടെയും ദിനം, പാപ്പാ പറഞ്ഞു.ഈ ഓർമ്മകളിലെല്ലാം കർത്താവിന്റെ മഹത്തായ കാരുണ്യത്തിന്റെ രഹസ്യാത്മകതയും പാപ്പാ അടിവരയിട്ടു.

You might also like