ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ യുകെ; അനധികൃതമായി രാജ്യത്ത് നില്‍ക്കുന്നവര്‍ക്ക് അഭയം നല്‍ക്കില്ലെന്ന് സര്‍ക്കാര്‍

0

ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.

ഇതുകൂടാതെ, ചെറിയ ബോട്ടുകളിലോ മറ്റ് റൂട്ടുകളിലോ അനധികൃതമായി എത്തുന്ന ഇന്ത്യന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ അഭയ ക്ലെയിമുകളും അസ്വീകാര്യമായി കണക്കാക്കും. അപ്പീലുകളൊന്നും ഉണ്ടാകില്ലെന്നും അവരെ തിരിച്ചയക്കുമെന്നും വ്യക്തമാക്കി.

ഇന്ത്യയെയും ജോര്‍ജിയയെയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് യുകെ ആഭ്യന്തര ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ‘അനധികൃത കുടിയേറ്റ നിയമം 2023’ ന്റെ നടപ്പാക്കലിന്റെ മറ്റൊരു ചുവടുവെപ്പിന്റെ ഭാഗമാണിതെന്നും ചെറു ബോട്ടുകള്‍ നിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി.
You might also like