ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സീന് യുഎസ് അനുമതി
വാഷിങ്ടൻ : ചിക്കുന്‍ഗുനിയ തടയാനുള്ള ആദ്യ വാക്സീന് യുഎസ് അനുമതി നൽകി. വാല്‍നെവ വികസിപ്പിച്ച വാക്സീന്‍ ‘ഇക്സ്ചിക്’ എന്ന പേരിലാകും വിപണിയിലെത്തുക. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (യുഎസ്‌എഫ്ഡിഎ) അനുമതി നൽകിയത്. 18 വയസ്സിനു മുകളിലുള്ളവർക്കാണു വാക്സീന്‍ നല്‍കുക. ഒറ്റത്തവണയാണ് എടുക്കേണ്ടത്. ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്കു ഉടനെ വാക്സീൻ എത്തുമെന്നാണു റിപ്പോർട്ട്.